മ​ഞ്ഞ​ള്ളൂ​ർ, ആ​വോ​ലി പ​ഞ്ചാ​യ​ത്തു​ക​ളിൽവ​ഴി​യോ​ര നി​രീ​ക്ഷ​ണ​ത്തി​ന് 12 കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Sunday, November 27, 2022 3:57 AM IST
വാ​ഴ​ക്കു​ളം: വ​ഴി​യോ​ര നി​രീ​ക്ഷ​ണ​ത്തി​നാ​യി സി​സി ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. മ​ഞ്ഞ​ള്ളൂ​ർ, ആ​വോ​ലി പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​സ്ഥാ​ന പാ​ത​യോ​ര​ത്താ​ണ് പ​ന്ത്ര​ണ്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​തും അ​പ​ക​ട സാ​ധ്യ​ത​യു​ള​ള​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​മ​റ സ്ഥാ​പി​ച്ച​ത് വാ​ഹ​ന​സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പോ​ലീ​സി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

ആ​വോ​ലി പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ത്ത് ര​ണ്ടും മ​ഞ്ഞ​ള്ളൂ​രി​ൽ പ​ത്തും കാ​മ​റ​ക​ളാ​ണ് വ​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ടൗ​ണി​നു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​മ​റ സ്ഥാ​പി​ക്കും. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി എ​സ്. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഴ​ക്കു​ളം എ​സ്ഐ ടി.​കെ. മ​നോ​ജ്, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ൽ​മി ജോ​ണ്‍​സ്, വാ​ഴ​ക്കു​ളം മ​ർ​ച്ച​ന്‍റ്സ് അ​സോ. പ്ര​സി​ഡ​ന്‍റ് സി​ജു സെ​ബാ​സ്റ്റ്യ​ൻ, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തെ​ക്കും​പു​റം, ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, പി.​എ​സ്. സു​ധാ​ക​ര​ൻ, തോ​മ​സ് വ​ർ​ഗീ​സ്, ജോ​സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ഴ​ക്കു​ളം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും വാ​ഴ​ക്കു​ളം പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ണ് കാ​മ​റ സ്ഥാ​പി​ച്ച​ത്.