വി​ശ്വ​ജ്യോ​തി​യി​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം ഇ​ന്നു മു​ത​ൽ
Friday, November 25, 2022 12:19 AM IST
വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​നം ഇ​ന്നു മു​ത​ൽ. വി​വി​ധ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ സ​മ്മാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ പ്രോ​ജ​ക്ടു​ക​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​കും.
വി​വി​ധ പ്രോ​ജ​ക്ട് പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ ‘ജം​ഗി​ൾ സ​വാ​രി’ യു​ടെ​യും, ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും നേ​ര്യ​മം​ഗ​ലം കൃ​ഷി​ഫാ​മി​ന്‍റെ​യും സ്റ്റാ​ളു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. വൈ​വി​ധ്യ​മാ​ർ​ന്ന അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ബ് ലാ​ബ്, എ​യ​റോ​ഡ​യ​നാ​മി​ക്സ് ലാ​ബ് അ​ട​ക്ക​മു​ള്ള എ​ൻ​ജി​നീ​യ​റിം​ഗ് ല​ബോ​റ​ട്ട​റി​ക​ൾ, മെ​ഷീ​ൻ മോ​ഡ​ലു​ക​ൾ, ഗെ​യിം സോ​ണു​ക​ൾ, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്നി​വ 25നും 26​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും.