അം​ഗ​പ​രി​മി​ത​ർ​ക്ക് ക്യാ​ന്പ് നാ​ളെ
Friday, November 25, 2022 12:19 AM IST
മൂ​വാ​റ്റു​പു​ഴ: ശാ​രീ​രി​ക അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന അം​ഗ​പ​രി​മി​ത​രെ ശാ​രീ​രി​ക​വും സാ​മൂ​ഹി​ക​വും മാ​ന​സി​ക​വു​മാ​യ പു​ന​ര​ധി​വാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​ന് നാ​ളെ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ എ​ഡി​ഐ​പി പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ പു​തു​പ്പാ​ടി ഫാ. ​ജോ​സ​ഫ് മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​തെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ലീം​സ് മാ​നു​മാ​ക്ച്ച​റിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (അ​ലിം​കോ) നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 40 ശ​ത​മാ​നം അം​ഗ​പ​രി​മി​ധി​യു​ള്ള​വ​രും മാ​സ​വ​രു​മാ​നം 22500 രൂ​പ​യി​ൽ താ​ഴെ​യു​ള്ള​വ​രു​മാ​യ അം​ഗ​പ​രി​മി​ത​ർ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം.
ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ഡി​സെ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, വോ​ട്ട​ർ ഐ​ഡി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ഒ​രു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ സ​ഹി​തം ക്യാ​ന്പി​ൽ എ​ത്തി​ച്ചേ​ര​ണം.