കു​മാ​ര​നാ​ശാ​ന് അ​നു​കൂ​ല​മാ​കു​ന്ന കേ​ര​ളം: സെ​മി​നാ​ർ ന​ട​ത്തി
Friday, September 30, 2022 12:11 AM IST
കൊ​ച്ചി: കു​മാ​ര​നാ​ശാ​ന് അ​നു​കൂ​ല​മാ​കു​ന്ന കേ​ര​ളം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബോ​ധ ട്ര​സ്റ്റ്‌ കൊ​ച്ചി​യും, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ, സോ​ഷ്യോ​ള​ജി, ച​രി​ത്ര വി​ഭാ​ഗ​ങ്ങ​ളും, കു​മാ​ര​നാ​ശാ​ൻ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി സെ​മി​നാ​ർ ന​ട​ത്തി. എ​റ​ണാ​കു​ളം പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​പി. അ​ജി​ത്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​ബോ​ധ ട്ര​സ്റ്റ്‌ കൊ​ച്ചി​യും സെ​ന്‍റ് തെ​രേ​സാ​സ് കോ​ളേ​ജും വി​ജ്ഞാ​ന വി​നി​മ​യ​ത്തി​ന് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ൽ​ഫോ​ൻ​സ വി​ജ​യ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​മാ​ര​നാ​ശാ​ൻ സാം​സ്‌​കാ​രി​ക കേ​ന്ദ്രം സെ​ക്ര​ട്ട​റി കെ. ​ആ​ർ. സ​ജി, ഡോ. ​ലി​ബി​യ ഗ്ലാ​ഡി​സ് അ​ഡ്വ. ഡി. ​ജി. സു​രേ​ഷ്, ഡോ. ​എ​സ്. സ്റ്റാ​ൻ​സി, ഡി. ​ഡി. ന​വീ​ൻ കു​മാ​ർ, ആ​തി​ര സു​ഗ​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.