സ്ത്രീ​ക​ള്‍​ക്ക് ഇ​രു​ച​ക്ര​വാ​ഹ​നം വി​ത​ര​ണം ചെയ്തു
Tuesday, April 23, 2024 6:41 AM IST
കോ​ട്ട​പ്പു​റം: സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നാ​ഷ​ണ​ല്‍ എ​ന്‍​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​നും കോ​ട്ട​പ്പു​റം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി(​കി​ഡ്‌​സ്)​യും ചേ​ര്‍​ന്ന് ജോ​ലി​ചെ​യ്യു​ന്ന വ​നി​ത​ക​ള്‍​ക്ക് 50 ശ​ത​മാ​നം വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ല്‍​കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ നി​ര്‍​വ​ഹി​ച്ചു.

ചേ​ര​മാ​ന്‍ മു​സി​രി​സ് ആ​ക്ടി​വി​റ്റി സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​സി​ബി​സി ലേ​ബ​ര്‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​പ്ര​സാ​ദ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഡ്‌​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ തോ​മ​സ് ക​ള​ത്തി​ല്‍, കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി വി​കാ​രി ഫാ. ​ജാ​ക്‌​സ​ണ്‍ വ​ലി​യ​പ്പ​റ​മ്പി​ല്‍, കി​ഡ്‌​സ് അ​സി. ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ബി​യോ​ണ്‍ തോ​മ​സ് കോ​ണ​ത്ത്, ഫാ. ​എ​ബ്‌​നേ​സ​ര്‍ ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ല്‍, കി​ഡ്‌​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഗ്രേ​യ്‌​സി ജോ​യ്, നാ​ഷ​ണ​ല്‍ എ​ന്‍​ജി​ഒ ചെ​യ​ര്‍​മാ​ന്‍ കെ.​എ​ന്‍. അ​ന​ന്ത​കു​മാ​ര്‍, നാ​ഷ​ണ​ല്‍ എ​ന്‍​ജി​ഒ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ അ​ന​ന്തു​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.