മെ​ഡി​ക്ക​ല്‍ ടൂ​റി​സ്റ്റു​ക​ള്‍​ക്ക് ഹൗ​സ് ബോ​ട്ടി​ല്‍ ചി​കി​ത്സ​യൊ​രു​ക്കി ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി
Thursday, September 29, 2022 12:13 AM IST
കൊ​ച്ചി: ടൂ​റി​സം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​രം​ഗ​ത്ത് പു​ത്ത​ന്‍ ആ​ശ​യം അ​വ​ത​രി​പ്പി​ച്ച് ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി. മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി വി​ദേ​ശ​ത്ത് നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന​വ​ര്‍​ക്ക് ഇ​നി ഹൗ​സ് ബോ​ട്ട് സേ​വ​ന​വും ല​ഭ്യ​മാ​കും. മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും എ​ത്തു​ന്ന​വ​ര്‍​ക്കാ​യാ​ണ് ഹൗ​സ് ബോ​ട്ട് യാ​ത്ര. ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​ര്‍​ക്ക് ഒ​രു പു​ത്ത​ന്‍ അ​നു​ഭ​വം ന​ല്‍​കു​ക എ​ന്ന​താ​ണ് ഹൗ​സ് ബോ​ട്ട് യാ​ത്ര​യു​ടെ ല​ക്ഷ്യം.

ചെ​ക്ക​പ്പു​ക​ള്‍​ക്കാ​യി രാ​വി​ലെ എ​ത്തു​ന്ന​വ​ര്‍​ക്ക് ഹൗ​സ് ബോ​ട്ടി​ലാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം. എ​ല്ലാ ചെ​ക്ക​പ്പു​ക​ള്‍​ക്കും ശേ​ഷം തി​രി​ച്ചെ​ത്തു​മ്പോ​ള്‍ ഹൗ​സ് ബോ​ട്ടി​ലു​ള്ള സാ​യാ​ഹ്ന യാ​ത്ര​യും ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​സ​ര്‍​ബൈ​ജാ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ.​അ​ഷ്‌​റ​ഫ് ശി​ഖാ​ലി​യേ​വ് ഹൗ​സ്‌​ബോ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ലോ​ക​ത്താ​ദ്യ​മാ​യാ​ണ് മെ​ഡി​ക്ക​ല്‍ ടൂ​റി​സ്റ്റു​ക​ള്‍​ക്കാ​യി ഹൗ​സ് ബോ​ട്ടി​ല്‍ ചി​കി​ത്സ​യൊ​രു​ക്കു​ന്ന​തെ​ന്ന് ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ് കേ​ര​ള ആ​ന്‍​ഡ് ഒ​മാ​ന്‍ റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫ​ര്‍​ഹാ​ന്‍ യാ​സി​ന്‍ പ​റ​ഞ്ഞു.