കരുതലും കൈത്താങ്ങും അട്ടപ്പാടി താലൂക്ക് അദാലത്തിൽ ലഭിച്ചത് 698 പരാതികള്‍
1509731
Friday, January 31, 2025 3:42 AM IST
അഗളി: പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന കരുതലും കൈത്താങ്ങും അട്ടപ്പാടി താലൂക്ക് അദാലത്തിൽ ആകെ ലഭിച്ചത് 698 പരാതികൾ.
ഇതില്‍ 72 പരാതികള്‍ നേരത്തെ ഓണ്‍ലൈന്‍, അക്ഷയ സെന്ററുകള്‍ എന്നിവ മുഖേന ലഭിച്ചതാണ്. 626 പരാതികള്‍ അദാലത്തില്‍ സജ്ജീകരിച്ച കൗണ്ടറുകളില്‍ തത്സമയവും ലഭിച്ചു. 72 പരാതികളിൽ മറുപടി നൽകിയിട്ടുണ്ട്.
തത്സമയം ലഭിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ മുഖേന ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കും. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ സര്‍ക്കാറിലേക്ക് കൈമാറും. അഗളി കില ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര, ഒറ്റപ്പാലം സബ്കളക്ടർ ഡോ. മിഥുൻ പ്രേംരാജ്, എഡിഎം കെ. മണികണ്ഠൻ, ഡെപ്യൂട്ടി കളക്ടര്‍മാരായ സച്ചിന് കൃഷ്ണൻ, ജോസഫ് സ്റ്റീഫൻ റോബി, വിവിധ വകുപ്പുകളുടെ ജില്ലാ,താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ സംബന്ധിച്ചു.