തൊ​ടു​പു​ഴ: എ​ൻ​സി​സി ദേ​ശീ​യ ത​ല​ത്തി​ലെ മി​ക​ച്ച ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ൽ​കിവ​രു​ന്ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക​മ​ന്‍റ​ഡേ​ഷ​ന് തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ എ​ൻ​സി​സി ഓ​ഫീ​സ​റും കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി.​ മാ​ത്യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൻ​സി​സി ദേ​ശീ​യ ത​ല​വ​ൻ ല​ഫ്. ജ​ന​റ​ൽ ഗു​ർ​ബി​ർ​പാ​ൽ സിം​ഗ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്ന് ആ​ദ്യ​മാ​യി ഒ​രു എ​ൻ​സി​സി ബാ​ൻ​ഡ് ടീം ​റി​പ്പ​ബ്ലി​ക് ദി​ന ക്യാ​ന്പി​ലേ​ക്ക് ഈ ​വ​ർ​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ഇ​തി​നു പു​റ​മെ മി​ക​ച്ച എ​ൻ​സി​സി ബാ​ൻ​ഡ് പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​ത് ഇ​ര​ട്ടി മ​ധു​ര​മാ​യി.

മി​ക​ച്ച മി​ലി​ട്ട​റി പ​രി​ശീ​ല​ന​ത്തി​ന് പു​റ​മെ ഷെ​യ​ർ എ ​ബ്രെ​ഡ് പ​ദ്ധ​തി, ഹോം ​ഫോ​ർ ഹോം ​ലെ​സ്, യു​വ​ഹ​രി​ത​ഭൂ​മി, ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, യു​വ​ജ​ന ശ​ക്തീ​ക​ര​ണ കാ​ന്പ​യി​നു​ക​ൾ, ര​ക്ത​ദാ​നം തു​ട​ങ്ങി സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വ​ർ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. പെ​രു​ന്പി​ള്ളി​ച്ചി​റ ചി​മ്മി​നി​ക്കാ​ട്ട് മാ​ത്യു ആ​ലീ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് പ്ര​ജീ​ഷ് മാ​ത്യു. ഭാ​ര്യ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ അ​ധ്യാ​പി​ക സീ​ന മോ​ൾ സ്ക​റി​യ.

പ്ര​ജീ​ഷി​നെ കോ​ള​ജ് ര​ക്ഷാ​ധി​കാ​രി മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, ബ്രി​ഗേ​ഡി​യ​ർ ജി.​വി.​എ​സ് റെ​ഡ്ഢി, കേ​ണ​ൽ പ്ര​ശാ​ന്ത് നാ​യ​ർ, ല​ഫ്. കേ​ണ​ൽ അ​നി​രു​ദ്ധ് സിം​ഗ്, മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി. റ​വ.​ഡോ. പോ​ൾ പാ​റ​ത്താ​ഴം, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​സാ​ജു അ​ബ്ര​ഹാം, പ്ര​ഫ.​ബി​ജു പീ​റ്റ​ർ, ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ൻ എ​ൻ. ആ​ന്‍റ​ണി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.