വ​ട​ക്ക​ഞ്ചേ​രി: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​ന്പെ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​ത്തൂ​ർ ബ്ലോ​ക്ക്‌, വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ത​ല​ത്തി​ൽ ഹ​രി​ത​പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഇ.​എം. എ​സ്. സ്മാ​ര​ക ക​മ്യു​ണി​റ്റി ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​ശ്മി ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി ആ​ല​ത്തൂ​ർ ബ്ലോ​ക്ക്‌ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ. വീ​രാ​സാ​ഹി​ബ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി കെ. ​രാ​ധി​ക, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജ​ഗോ​പാ​ൽ, മെം​ബ​ർ​മാ​ർ, അ​യ​ൽ​ക്കൂ​ട്ടം, ഹ​രി​ത​ക​ർ​മ​സേ​ന, അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. സ​മ്പൂ​ർ​ണ ഹ​രി​ത​അ​യ​ൽ​ക്കൂ​ട്ടം, സ​മ്പൂ​ർ​ണ ഹ​രി​ത വി​ദ്യാ​ല​യം, സ​മ്പൂ​ർ​ണ ഹ​രി​ത ക​ലാ​ല​യം, സ​മ്പൂ​ർ​ണ ഹ​രി​ത അ​ങ്ക​ണ​വാ​ടി തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു.