കുഷ്ഠരോഗ നിർണയ ഗൃഹസന്ദർശന കാന്പയിനു ജില്ലയിൽ തുടക്കം
1509728
Friday, January 31, 2025 3:42 AM IST
പാലക്കാട്: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുഷ്ഠരോഗനിർണയ ഭവനസന്ദർശന യജ്ഞം - അശ്വമേധം 6.0 ന്റെ ജില്ലാതല ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു.
കൊടുവായൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു. കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ സുകുമാരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.ആർ.വിദ്യ, ജില്ലാ ലെപ്രസി ഓഫീസർ ഡോ.കെ.വി.ഗീത, അസിസ്റ്റന്റ് ലേബർ ഓഫീസർ ഡോ. അഖില, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഗീതു മരിയ ജോസഫ് പ്രസംഗിച്ചു. അഞ്ചാം വാർഡിലെ മുൻ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന കല്യാണിക്കുട്ടി പരമേശ്വരന്റെ വീട്ടിൽ കാമ്പയിനു തുടക്കം കുറിച്ചു. രണ്ടാഴ്ചക്കാലത്തിനിടെ വോളന്റിയർമാർ വീടുകളിലെത്തി ത്വക്ക് പരിശോധന നടത്തുന്നതാണ് പദ്ധതി.