വയറിളക്കം ബാധിച്ച് പന്ത്രണ്ടുകാരൻ മരിച്ചു
1509706
Friday, January 31, 2025 3:08 AM IST
കട്ടപ്പന: വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിൽ മടങ്ങിയെത്തിയ പന്ത്രണ്ടുകാരനെ അവശത കൂടിയതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
വലിയതോവാള കല്ലടയിൽ വിനോദിന്റെ മകൻ റൂബൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇരട്ടയാറിലെ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങി. വൈകിട്ട് അവശനിലയിലായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വണ്ടൻമേട് പോലീസ് കേസെടുത്തു.