ചെ​റു​തോ​ണി: ഇ​ടു​ക്കി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ പാ​റേ​മാ​വ് അ​ന​ക്സി​നോടു ചേ​ർ​ന്നു​ള്ള പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. പ​ക്ഷാ​ഘാ​തം പോ​ലെ​യു​ള്ള ഗൗ​ര​വ​മു​ള്ള രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് കി​ട​പ്പിലായ​വ​ർ​ക്ക് ഫി​സി​യോ​തെ​റാ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ന​ല്കു​ന്ന​തി​നാ​ണ് പ്ര​ത്യേ​ക വി​ഭാ​ഗം ആ​രം​ഭി​ച്ച​ത്.

പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ക്ട​ർ​മാ​ർ,കെ​യ​ർ ടേ​ക്ക​ർ​മാ​ർ,ന​ഴ്സു​മാ​ർ,ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്മാ​ർ, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​മാ​ർ എ​ന്നി​വ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ , ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ജി. സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.