വാഹന പരിശോധന: 1,23,250 രൂപ പിഴ ഈടാക്കി
1509703
Friday, January 31, 2025 3:08 AM IST
ചെറുതോണി: ഇടുക്കി ആർ ടി ഒ പി.എം ഷെബീറിന്റെ നിർദേശപ്രകാരം ജോയിന്റ് ആർടി ഒ പി.എ. സമീറിന്റെ നേതൃത്വത്തിൽ ഇടുക്കി മേഖലയിൽ നടന്ന വാഹന പരിശോധനയിൽ നിരവധി കുറ്റകൃത്യങ്ങൾ കണ്ടെത്തി. 38 കേസുകളിൽ നിന്നായി 1,23,250 രൂപ പിഴ ഈടാക്കി.
ലൈസൻസ് ഇല്ലാത്ത 3 പേരെയും ടാക്സ് അടയ്ക്കാത്ത 2 സ്കൂൾ വാഹനവും പരിശോധനയിൽ പിടി കൂടി. രൂപമാറ്റം വരുത്തിയ 2 വാഹനങ്ങൾക്കെതിരേയും അമിത ശബ്ദം പുറപ്പെടുവിക്കുന്ന എയർ ഹോൺ ഉപയോഗിച്ച ബസിനെതിരേയും ചെക്ക് റിപ്പോർട്ട് തയാറാക്കി. റോഡ് ടാക്സും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇല്ലാത്ത രണ്ട് ഓട്ടോറിക്ഷകൾക്കെതിരേയും നടപടിയെടുത്തു.
എംവിഐ മാരായ എൽദോ വർഗീസ്, ജിൻസ് ജോർജ്, എഎംവിഐ മാരായ സോണി ജോൺ, നിബു ജോൺ, കെ.രഞ്ജിത്ത് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.