തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ നി​ല​നി​ൽ​പ്പി​ലു​ള്ള ആ​ശ​ങ്ക അ​സ്ഥാ​ന​ത്താ​ണെ​ന്നു​ള്ള സു​പ്രീം​കോ​ട​തി ര​ണ്ടം​ഗ ബെഞ്ചി​ന്‍റെ പ​രാ​മ​ർ​ശം നി​രാ​ശാ ജ​ന​ക​മാ​ണെ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ജ​ന​സം​ര​ക്ഷ​ണ​സ​മി​തി. സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ലി​ന്‍റെ​യോ പ​ഠ​ന​ത്തി​ന്‍റെ​യോ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​മ​ല്ല ഉ​ണ്ടാ​യ​ത്.

50 വ​ർ​ഷം ആ​യു​സു​ള്ള ഡാം 130 ​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ട​ണ്‍ ക​ണ​ക്കി​ന് സു​ർ​ക്കി മി​ശ്രി​തം ഒ​ലി​ച്ചു പോ​യി​ട്ടും പ​ല ഭാ​ഗ​ത്തും വി​ള്ളലു​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടും ഡാം ​സു​ര​ക്ഷി​ത​മാ​ണെ​ന്ന് പ​റ​യാ​ൻ വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്താ​തെ ക​ഴി​യി​ല്ല. നി​ര​വ​ധി ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ഏ​ജ​ൻ​സി​ക​ൾ ഡാ​മി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ വി​ദ​ഗ്ധ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ചി​ച്ചി​ട്ടു​ള്ള​താ​ണ്.

അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട കേ​ന്ദ്ര​ജ​ല ക​മ്മീ​ഷ​ൻ ഡാ​മി​ന്‍റെ സു​ര​ക്ഷ പ​രി​ശോ​ധി​ക്കാ​നും ഡാ​മി​ന്‍റെ സു​ര​ക്ഷ ചു​മ​ത​ല ഡാം ​സു​ര​ക്ഷാ അ​ഥോ​റി​റ്റി​യെ ഏ​ൽ​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ണ്ടാ​വു​ക​യും ചെ​യ്തി​ട്ടു​ള്ള​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലും ഇ​ത്ത​രം ഒ​രു പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​ത് ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന മൂ​ന്ന​രക്കോ​ടി​യോ​ളം ജ​ന​ങ്ങ​ളു​ടെ വി​കാ​രം ഉ​ൾ​ക്കൊ​ള്ളാ​തെ ആ​ണെ​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്.

മൂ​ന്ന​ംഗ ബെ​ഞ്ച് കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യെ​ന്നും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സെ​ക്രട്ടേറിയ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ.​റോ​യ് വ​രി​കാ​ട്ട്, പി.​ടി. ​ശ്രീ​കു​മാ​ർ ഷി​ബു.​കെ.​ ത​ന്പി എ​ന്നി​വ​ർ അ​റി​യി​ച്ചു.