തൊ​ടു​പു​ഴ: കു​മ​ളി ച​ക്കു​പ​ള്ളം സ്വ​ദേ​ശി​യി​ൽനി​ന്ന് ഓ​ണ്‍​ലൈ​ൻ ട്രേ​ഡിം​ഗി​ലൂ​ടെ 2.25 കോ​ടി ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ ഇ​ടു​ക്കി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മി​ക​ച്ച ലാ​ഭ​മു​ണ്ടാ​ക്കാം എ​ന്ന വാ​ഗ്ദാ​നം ന​ൽ​കി വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ല ത​വ​ണ​യാ​യി തു​ക ട്രാ​ൻസ്ഫ​ർ ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​ക​ണ്ണി​യാ​യ ആ​ലു​വ സ്വ​ദേ​ശി ആ​യി​ല്യ​ത്തി​ൽ ടി. ​എം.​ബി​നോ​യ് (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു​പ്ര​ദീ​പി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ടു​ക്കി ഡി​സി​ആ​ർ​ബി, ഡി​വൈ​എ​സ്പി കെ.​ആ​ർ. ബി​ജു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി.​എ.​സു​രേ​ഷ്, എ​സ്ഐ​മാ​രാ​യ ടൈ​റ്റ​സ് മാ​ത്യു, അ​നി​ൽ​കു​മാ​ർ, എ​എ​സ്ഐ സ​ന്തോ​ഷ് വ​ർ​ഗീ​സ്, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്ദീ​പ്, പ്ര​ത്യു​ഷ്, എം.​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ തൊ​ടു​പു​ഴ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.