ഒറ്റ​പ്പാ​ലം:​ ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. യാ​ത്ര​ക്കാ​ർ​ക്ക് ഇരി​ക്കാ​ൻ സ്ഥാ​പി​ച്ച ഇ​രി​പ്പി​ട​ങ്ങ​ൾ കയ്യട​ക്കി പ​ര​സ്യമ​ദ്യ​പാ​ന​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്യ വി​ല്പ​നശാ​ല​യി​ൽ നി​ന്നും മ​ദ്യംവാ​ങ്ങി യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് കാ​ത്തി​രി​ക്കാ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളി​ൽ വ​ന്നി​രു​ന്ന് ഒ​രു കൂ​സ​ലു​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത്.

ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് പോ​ലീ​സ് സാ​നി​ധ്യം ഇ​ല്ലാ​ത്ത​ത് ഇ​തി​ന​കം ത​ന്നെ മു​ഖ്യപ്ര​ശ്ന​മാ​യി മാ​റി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ ബ​സ് കാ​ത്തി​രി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് പ​ട്ടാ​പ്പക​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു ഭ​യാ​ശ​ങ്ക​ക​ളു​മി​ല്ലാ​തെ മ​ദ്യ​പി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വില്പന​യും വ്യാ​പ​ക​മാ​ണ്. യു​വാ​ക്ക​ളും വൃ​ദ്ധ​ന്മാ​രും ഒ​ഴി​ഞ്ഞമൂ​ല​ക​ളി​ൽ ഇ​രു​ന്ന് ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തും പ​തി​വാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ സ​ർ​ക്കാ​രി​ന്‍റെ മ​ദ്യവി​ല്പ​നശാ​ല പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.​ ഇ​വി​ടെ നി​ന്ന് മ​ദ്യം വാ​ങ്ങി സ​മീ​പ​ത്തു​നി​ന്ന് ത​ന്നെ ഗ്ലാ​സും വെ​ള്ള​വും വാ​ങ്ങി​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഇ​രി​പ്പ​ട​ങ്ങ​ളി​ൽ വ​ന്നി​രു​ന്നു​ള്ള സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ മ​ദ്യ​പാ​നം.

പോ​ലീ​സി​ന്‍റെ സാ​നിധ്യം ബ​സ് സ്റ്റാ​ൻ​ഡി​ൽ കൃ​ത്യ​മാ​യി ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ ഇ​ത്ത​രം സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ മാ​റ്റി​നി​ർ​ത്താ​ൻ ക​ഴി​യും. മ​ദ്യവി​ല്പ​ന​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ദ്യ​ക്കു​പ്പി​ക​ളും ഉ​പേ​ക്ഷി​ച്ച ഗ്ലാ​സു​ക​ളും കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത് പ​ര​സ്യ​മാ​യ കാ​ഴ്ചയാ​ണ്.

​മ​ദ്യ​പാ​നി​ക​ളെകൊ​ണ്ട് സ്ത്രീ ​യാ​ത്ര​ക്കാ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. ല​ഹ​രിമൂത്ത് പ​ല​രും ഉ​ടു വ​സ്ത്രംപോ​ലും ഉ​രി​ഞ്ഞുക​ള​ഞ്ഞ് അ​ട്ട​ഹ​സി​ക്കു​ന്ന​തും പ​തി​വാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​​ർ​ക്കൊ​പ്പം ഭി​ക്ഷ​ക്കാ​രും ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. ഭി​ക്ഷാ​ട​നം ന​ട​ത്തി മ​ദ്യ​ംവാ​ങ്ങി ബ​സ് സ്റ്റാ​ൻ​ഡി​ന​കം മു​ഴു​വ​ൻ ഇ​ത്ത​ര​ക്കാ​ർ അ​ട​ക്കി​വാ​ഴു​ന്ന അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്.