രാ​ജാ​ക്കാ​ട്: ഭൂ​മി കൈ​യേ​റ്റ​ത്തെ​യും അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തെ​യും തു​ട​ർ​ന്ന് വി​വാ​ദ​മാ​യ ബൈ​സ​ണ്‍​വാ​ലി വി​ല്ലേ​ജി​ലെ ചൊ​ക്ര​മു​ടി​യി​ൽ വീ​ണ്ടും ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ഭൂ​മി​കൈ​യേ​റ്റ ശ്ര​മ​ത്തി​നെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേശം.

വി​വാ​ദ​സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു ക​ട​ന്ന് കാ​ടു​വെ​ട്ടി​യ​വ​ർ​ക്കും നീ​ല​ക്കു​റി​ഞ്ഞി ന​ശി​പ്പി​ച്ച​വ​ർ​ക്കും എ​തി​രേ നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സെ​ടു​ക്കാ​നാ​ണ് ദേ​വി​കു​ളം സ​ബ് കളക്ട​ർ രാ​ജാ​ക്കാ​ട് പോ​ലീ​സ് എ​സ്എ​ച്ച്ഒയ്ക്ക് ​രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ൽ​കി​യത്.

ഇ​തു സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ബൈ​സ​ണ്‍​വാ​ലി വി​ല്ലേ​ജ് ഓ​ഫീ​സ​ർ വാ​സ്ത​വവി​രു​ദ്ധ റി​പ്പോ​ർ​ട്ടാ​ണ് ന​ൽ​കി​യ​തെ​ന്ന് ചൊ​ക്ര​മു​ടി സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. ചൊ​ക്ര​മു​ടി​യി​ലെ കൈ​യേ​റ്റം അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ ഐ ​ജി കെ. ​സേ​തു​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം താ​ഴി​ട്ടു പൂ​ട്ടി​യ ഗേ​റ്റ് ത​ല്ലിപ്പൊളി​ച്ചാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ വി​വാ​ദ സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു​ക​ട​ക്കു​ക​യും അ​ര​യേ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്തെ കാ​ട് വെ​ട്ടു​ക​യും ചെ​യ്ത​ത്. സ്ഥ​ല​ത്തു നി​ന്നി​രു​ന്ന സം​ര​ക്ഷി​ത സ​സ്യ​മാ​യ നീ​ല​ക്കു​റി​ഞ്ഞി ചെ​ടി​ക​ളും യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ കാ​ടു​വെ​ട്ട​ലി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

​ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ സം​ഘ​ടി​ക്കു​ക​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെത്തി വി​വാ​ദ ഭൂ​മി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന​വ​രെ പു​റ​ത്താ​ക്കി. ഇ​തേത്തു​ട​ർ​ന്നാ​ണ് സ​ബ് ക​ള​ക്ട​ർ കേ​സ് എ​ടു​ക്കാ​ൻ നി​ർ​ദേശം ന​ൽ​കി​യ​ത്.