സ്വാതന്ത്ര്യദിനാഘോഷം
1583898
Thursday, August 14, 2025 7:26 AM IST
ചങ്ങനാശേരി: കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ്, എന്‍എക്സ്സിസി, എയര്‍ഫോഴ്സ് അസോസിയേഷന്, ജെസിഐ, പൗരാവലി എന്നീ സംഘടനകളുടെ സഹകരണത്തോടെ ചങ്ങനാശേരി കുരിശുംമൂട് ധീരജവാന് ജോര്‍ജ് തോമസ് തേവലക്കരയുടെ സ്മൃതിമണ്ഡപത്തില്‍ നാളെ രാവിലെ 8.30 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കും.
ജോബ് മൈക്കിള്‍ എംഎല്‍എ ദേശീയ പതാകയുയര്‍ത്തും. കേണല്‍ ജോസ് എം. ജോര്‍ജിന്റെ (ശൗര്യചക്ര റിട്ട്) നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും. അസംപ്ഷന്‍ കോളജിലെ എന്‍സിസി കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉണ്ടായിരിക്കും. വാഴപ്പള്ളി പഞ്ചായത്ത് മുന്‍പ്രസിഡന്റ് സിബിച്ചന് പ്ലാമൂട്ടില്‍ സന്ദേശം നല്‍കും. വി.ജെ. ലാലി, വി.ജെ. ജോസുകുട്ടി, ഒ.വി. ആന്റണി, ജോയി പാറയ്ക്കല്‍, അപ്പച്ചന്‍കുട്ടി, ജോര്‍ജി ജോര്‍ജ് കുരുവിള എന്നിവര്‍ പ്രസംഗിക്കും.
തെങ്ങണ അസംബ്ലി ഹാളില്‍ രാവിലെ 9.15ന് എക്സ് സര്‍വീസസ് ലീഗ് ചങ്ങനാശേരി സഹരക്ഷാധികാരി സര്‍ജന്റ് ലൂക്കോസ് കെ. ചാക്കോ ദേശീയ പതാകയുയര്‍ത്തും. പായിപ്പാട് ആസ്ഥാന മന്ദിരത്തില്‍ രാവിലെ 9.45 ന് യൂണിറ്റ് പ്രസിഡന്റ് ഒ.വി. ആന്റണി ദേശീയ പതാകയുയര്‍ത്തും.