ഓട്ടോറിക്ഷ കത്തി നശിച്ചു
1587451
Thursday, August 28, 2025 11:41 PM IST
കടനാട്: വീടിന്റെ പോര്‍ച്ചില്‍ കിടന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. അയല്‍വാസിയുടെ ആള്‍ത്താമസമില്ലാതിരുന്ന വീടിന്റെ പോര്‍ച്ചില്‍ കിടന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.
കടനാട് - പിഴക് റോഡ് സൈഡില്‍ പാലസ് ജംഗ്ഷനില്‍ കുന്നത്ത് കെ.കെ. സുകുമാരന്റെ ഓട്ടോറിക്ഷയാണ് പൂര്‍ണമായും കത്തി നശിച്ചത്. വീടിനും കേടുപാടുകളുണ്ടായിട്ടുണ്ട്. പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവമെന്നും വലിയ ശബ്ദം കേട്ടതായും അയല്‍വാസികള്‍ പറഞ്ഞു. മേലുകാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനയ്ക്ക് എത്തുമെന്ന് പോലീസ് പറഞ്ഞു.