കാർഷിക തൊഴിൽ പരിശീലന പരിപാടി
1587693
Friday, August 29, 2025 11:44 PM IST
വെളിച്ചിയാനി: പാറത്തോട് സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വെളിച്ചിയാനി സെന്റ് ജോസഫ്സ് സ്കൂൾ ഹാളിൽ കാർഷിക തൊഴിൽ പരിശീലന പരിപാടി നടത്തി. നബാർഡ് ഡിഡിഎം റജി വർഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.
ബാങ്ക് പ്രസിഡന്റ് ജോർജുകുട്ടി ആഗസ്തി, ഡയറക്ടർ ബോർഡ് അംഗങ്ങളായ റെജി അങ്ങേവീട്ടിൽ, കെ.പി. സുജിലൻ, ഗോപിനാഥ്, സുബിൻ കല്ലൂക്കുന്നേൽ, പ്രിൻസ് വെട്ടം, വിജയമ്മ വിജയലാൽ, ഷേർളി വർഗീസ്, സെക്രട്ടി രേഖാമോൾ, പ്രോജക്ട് കോ-ഓർഡിനേറ്റർ ബിബിൻ ജോസഫ് തുടങ്ങിയർ പ്രസംഗിച്ചു. ആൻസി മാത്യു ക്ലാസ് നയിച്ചു. നൂറിലധികം കർഷക പ്രതിനിധികൾ പങ്കെടുത്തു.