പൂഞ്ഞാർ ഫൊറോന പള്ളിയിൽ മാതാവിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും
1587687
Friday, August 29, 2025 11:44 PM IST
പൂഞ്ഞാർ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മാതാവിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും നാളെ മുതൽ സെപ്റ്റംബർ ഒന്പതു വരെ ആഘോഷിക്കും.
നാളെ രാവിലെ 5.30നും ഏഴിനും 9.45നും 11.30 നും വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, സന്ദേശം, കൊടിയേറ്റ് - ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ. ആറിനു പുറത്തുനമസ്കാരം - ഫാ. അഗസ്റ്റിൻ കണ്ടത്തിൽക്കുടിലിൽ. സെപ്റ്റംബർ ഒന്നുമുതൽ ആറുവരെ എല്ലാ ദിവസവും രാവിലെ 5.30നും 6.30നും പത്തിനും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന. വൈകുന്നേരത്തെ വിശുദ്ധ കുർബാനയ്ക്കു ശേഷം ജപമാല-മെഴുകുതിരി പ്രദക്ഷിണം.
ഏഴിനു രാവിലെ 5.30നും ഏഴിനും 9.45നും 11.30നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, സന്ദേശം, നൊവേന. ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം ആറിന് തിരുനാൾ പ്രദക്ഷിണം. സന്ദേശം - റവ. ഡോ. കുര്യൻ മുക്കാംകുഴി യിൽ. ഒന്പതിനു പ്രദക്ഷിണം സമാപനം. എട്ടിനു രാവിലെ 5.30നും 6.30നും വിശുദ്ധ കുർബാന, നൊവേന. 9.30ന് മേരീനാമധാരീ സംഗമം. പത്തിന് തിരുനാൾ കുർബാന - ഫാ. മാത്യു വെണ്ണായിപ്പള്ളി. സന്ദേശം - റവ.ഡോ. ഷീൻ പാലയ്ക്കത്തടത്തിൽ. 12ന് തിരുനാൾ പ്രദക്ഷിണം. ഒന്നിന് സ്നേഹവിരുന്ന്. വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന - ഫാ. ജോസഫ് കദളിയിൽ. 6.30ന് തിരുസ്വരൂപ പുനഃപ്രതിഷ്ഠ. ഒന്പതിനു രാവിലെ 5.30നു വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. തുടർന്ന് കൊടിയിറക്ക്.