കോ​​ട്ട​​യം: റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​നി​​ൽ​​നി​​ന്ന് യാ​​ത്ര​​ക്കാ​​ര​​ന്‍റെ മൊ​​ബൈ​​ല്‍ ഫോ​​ണ്‍ മോ​​ഷ്ടി​​ച്ച കേ​​സി​​ല്‍ വെ​​സ്റ്റ് ബം​​ഗാ​​ള്‍ സ്വ​​ദേ​​ശി അ​​റ​​സ്റ്റി​​ലാ​​യി. വെ​​സ്റ്റ് ബം​​ഗാ​​ള്‍ ഉ​​ത്ത​​ര്‍ ദീ​​ജാ​​പൂ​​ര്‍ ജി​​ല്ല​​യി​​ല്‍ ബ​​ലി​​ജോ​​ലെ​​യി​​ല്‍ ന​​ജീ​​റു​​ല്‍ ഹ​​ഖി (31)നെ​​യാ​​ണ് കോ​​ട്ട​​യം റെ​​യി​​ല്‍വേ പോ​​ലീ​​സ് സം​​ഘം പി​​ടി​​കൂ​​ടി​​യ​​ത്.

ഇ​​ക്ക​​ഴി​​ഞ്ഞ 23നാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. പു​​ല​​ര്‍ച്ചെ നാ​​ലോ​​ടെ സ്റ്റേ​​ഷ​​നി​​ലെ വി​​ശ്ര​​മ​​മു​​റി​​യി​​ല്‍ വി​​ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്ന യാ​​ത്ര​​ക്കാ​​ര​​ന്‍റെ മൊ​​ബൈ​​ല്‍ ഫോ​​ണ്‍ മോ​​ഷ്ടി​​ച്ച് പ്ര​​തി ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ നാ​​ഗ​​മ്പ​​ടം റെ​​യി​​ല്‍വേ പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന ഇ​​യാ​​ളെ ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ഴാ​​ണ് മോ​​ഷ​​ണ​​വി​​വ​​രം പു​​റ​​ത്ത​​റി​​യു​​ന്ന​​ത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ന്‍ഡ് ചെ​​യ്തു.