ഇരുട്ടിൽ മുങ്ങി മാറിയിടം!
1587448
Thursday, August 28, 2025 11:41 PM IST
മാറിയിടം: മാറിയിടം ട്രാന്‍സ്ഫോർമറിന്റെ വിതരണ ശൃംഖലയില്‍പ്പെട്ട ഉപഭോക്താക്കൾ വൈദ്യുതി മുടക്കം മൂലം വലയുന്നു. പ്രദേശത്തെ കുടിവെള്ള വിതരണം പോലും തടസപ്പെടുന്ന രീതിയിലാണ് വൈദ്യുതി മുടക്കം. ഇടവിട്ട സമയങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയാണ്. കറന്റ് വന്നാൽ തന്നെ പലപ്പോഴും വോള്‍ട്ടേജ് കുറവാണ് മറ്റൊരു പ്രശ്നം. ഇതിനാല്‍ പമ്പു ഹൗസുകളിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നു വിവിധ കുടിവെള്ള പദ്ധതികളുടെ ഭാരവാഹികള്‍ പറയുന്നു.
കിടങ്ങൂര്‍ കെഎസ്ഇബി ഓഫീസില്‍ തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും അധികൃതര്‍ ശാശ്വത പരിഹാരമുണ്ടാക്കുന്നില്ല. 250ല്‍പരം വീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന നാലു കുടിവെള്ള പദ്ധതികളാണ് പ്രദേശത്തുള്ളത്. ഇവയുടെ പ്രവര്‍ത്തനം നിലച്ച മട്ടാണ്. മാറിയിടം ഭാഗത്തെ വോള്‍ട്ടേജ് ക്ഷാമത്തിനും വൈദ്യുതി മുടക്കത്തിനും ശാശ്വത പരിഹാരമുണ്ടാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.