കോണ്‍ഗ്രസ് ജനസമ്പര്‍ക്ക പരിപാടി ഇന്നുമുതല്‍
1587676
Friday, August 29, 2025 6:58 AM IST
കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണവുമായി കോണ്‍ഗ്രസ് ജനസമ്പര്‍ക്ക പരിപാടി ഇന്നുമുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ നടക്കും. ജില്ലയിലെ 1431 വാര്‍ഡുകളിലും ഇന്നു രാവിലെ എട്ടുമുതല്‍ ഗൃഹസമ്പര്‍ക്ക പരിപാടി ആരംഭിക്കും.
ജില്ലയിലെ എല്ലാ നേതാക്കളും അവരവരുടെ വാര്‍ഡുകളില്‍ ഭവന സന്ദര്‍ശനത്തില്‍ പങ്കാളികളാകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച വിജയം ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു.