യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ശനിയാഴ്ച
1583897
Thursday, August 14, 2025 7:26 AM IST
ചങ്ങനാശേരി: തുരുത്തി- മുളയ്ക്കാംതുരുത്തി റോഡ്, ചങ്ങനാശേരി-കവിയൂര്റോഡ്, മാമ്മൂട്-വെങ്കോട്ട റോഡ് ഉള്‍പ്പെടെ ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ തകര്‍ന്നുകിടക്കുന്ന എല്ലാ റോഡുകളും അടിയന്തരമായി പുനര്‍നിര്‍മിച്ച് ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഓഫീസിലേക്ക് 16ന് രാവിലെ പത്തിന് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഡെന്നീസ് ജോസഫ് അറിയിച്ചു.