കേരള കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ സമര്‍പ്പണം ഇന്ന്
1583896
Thursday, August 14, 2025 7:26 AM IST
ചങ്ങനാശേരി: കുറിച്ചി പഞ്ചായത്തിലെ എണ്ണക്കാച്ചിറ നിവാസികളോട് കുറിച്ചി പഞ്ചായത്ത് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് വിധവയായ ഒരു വ്യക്തിക്ക് കേരള കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കിയ സമര വീടിന്റെ സമര്‍പ്പണം ഇന്നു വൈകുന്നേരം നാലിന് കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് നിര്‍വഹിക്കും. ഭവന നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന് എസ്. കൊട്ടാരം അധ്യക്ഷത വഹിക്കും.
പാര്‍ട്ടി വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ്, ഉന്നതധികാര സമിതി അംഗങ്ങളായ മാത്തുക്കുട്ടി പ്ലാത്താനം, സി.ഡി. വത്സപ്പന്‍, വി.ജെ. ലാലി, ഏലിയാസ് സഖറിയ, മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യാക്കോസ്, റോയി ചാണ്ടി, സണ്ണി മക്കൊള്ളില്‍, ജോസഫ് ആന്റണി എന്നിവര്‍ പ്രസംഗിക്കും.