പൗരാവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനം: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം
1583895
Thursday, August 14, 2025 7:26 AM IST
കോട്ടയം: മതേതരത്വം മുഖമുദ്രയായി ഭരണം നടത്തുന്ന ഇന്ത്യയില്‍ മതവിശ്വാസത്തിന്റെ പേരില്‍ പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം.
സിഎസ്ഐ മധ്യകേരള മഹാ ഇടവകയുടെയും ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ ജോസുകുട്ടി ഇടത്തിനകം, റവ. പോള്‍ പി. മാത്യു, റവ. ജിജി ജോണ്‍ ജേക്കബ്, റവ. ജോണി ആന്‍ഡ്രൂസ്, ഡോ. സൈമണ്‍ ജോണ്‍, ബാബു പീറ്റര്‍, ജോയി കൂനാനിക്കല്‍, ലാസര്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.