തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ ബൈബിള്‍ കണ്വന്ഷന് നാളെ മുതല്‍
1583893
Thursday, August 14, 2025 7:21 AM IST
തുരുത്തി: മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്വന്ഷന് നാളെ മുതല്‍ 19 വരെ വൈകുന്നേരം നാലുമുതല്‍ രാത്രി ഒമ്പതു വരെ നടത്തും.
നാളെ വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാനയ്ക്ക് വായ്പ്പൂര് പഴയപള്ളി വികാരി ഫാ. ജോസ് വരിക്കപ്പള്ളി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. 16നു വിശുദ്ധ കുര്‍ബാനയ്ക്കു വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങംങ്കരി കാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹ സന്ദേശം നടത്തും. 17ന് മുഖ്യവികാരി ജനറാള്‍ മോണ്‍. ആന്റണി ഏത്തയ്ക്കാട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. 18നു വിശുദ്ധ കുര്‍ബാനയ്ക്കു വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ കാര്‍മികത്വം വഹിക്കും. 19നു തുരുത്തി ഫൊറോനയിലെ എല്ലാ വൈദികരും വിശുദ്ധ കുര്‍ബാനയില്‍ കാര്‍മികത്വം വഹിക്കും. ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമാപന സന്ദേശം നല്‍കും.
ഫൊറോന വികാരി ഫാ. ജേക്കബ് ചീരംവേലില്‍ അസി. വികാരി ഫാ. ജൂലിയസ് തീമ്പലങ്ങാട്ട്, ജനറല്‍ കണ്‍വീനര്‍മാരായ നെവിന് ആലഞ്ചേരി, സോണി മാത്യു പാലാത്ര, കൈക്കാരന്മാരായ സാബിച്ചന് കല്ലുകളം, ജോബി അറയ്ക്കല്‍, വിനോദ് കൊച്ചിത്ര, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ജോളിച്ചന്‍ കുന്നേല്‍, സിസ്റ്റര്‍ ഫില്‍സി മരിയ എസ്എബിഎസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നേതൃത്വം വഹിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് വിവിധ റൂട്ടുകളിലേക്ക് ബസ് സര്‍വീസും ക്രമീകരിച്ചിട്ടുണ്ട്.