യുഡിഎഫ് വിട്ട സിന്ധു സജീവൻ സിപിഎമ്മിൽ ചേർന്നു
1583891
Thursday, August 14, 2025 7:21 AM IST
വൈക്കം: യുഡിഎഫ് ബന്ധം ഉപേക്ഷിച്ച നഗരസഭ 13-ാംവാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സിന്ധു സജീവൻ സിപിഎമ്മിൽ ചേർന്നു. വൈക്കം ബോട്ട്ജെട്ടിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥൻ സിന്ധു സജീവനെ പാർട്ടി പതാക കൈമാറി പാർട്ടിയിലേക്ക് സ്വീകരിച്ചു.
സിപിഎം ഏരിയാ കമ്മിറ്റിയംഗം എം. സുജിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കൗൺസിലർ സിന്ധു സജീവൻ, സിപിഎം ഏരിയാ സെക്രട്ടറി പി. ശശിധരൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. ഹരിദാസ്, കെ.കെ. ശശികുമാർ,
വൈക്കം ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി പി.ടി. രാജേഷ്, സൗത്ത് ലോക്കൽ സെക്രട്ടറി പി.സി. അനിൽകുമാർ, കൗൺസിലർ കവിത രാജേഷ് എന്നിവർ പ്രസംഗിച്ചു.