മുളക്കുളത്ത് കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
1583889
Thursday, August 14, 2025 7:21 AM IST
പെരുവ: മുളക്കുളത്ത് കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. മുളക്കുളത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. കുന്നപ്പള്ളി കുമ്പളശേരില് വീട്ടില്‍ അനന്തു (20), വടുകുന്നപ്പുഴ കാരടിപ്പുറം വീട്ടില്‍ അജോ (20) എന്നിവരെയാണ് വെള്ളൂര്‍ പോലീസ് പിടികൂടിയത്. എസ്എച്ച്ഒ കെ.എസ്. ലെബിമോന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരേ നടത്തിയ പരിശോധനയിലാണ് മുളക്കുളം വെള്ളൂര്‍ റോഡില്‍നിന്ന് ഇരുവരെയും പിടികൂടിയത്.
മുളക്കുളം, വടുകുന്നപ്പുഴ പ്രദേശങ്ങളില്‍ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗവും വില്പനയും വ്യാപകമാണെന്ന് പരാതിയുണ്ട്. നിരവധിത്തവണ ഇവിടെനിന്നു പോലീസും എക്സൈസും മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയിട്ടുണ്ട്. യുവാക്കളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.