വോട്ടു കൊള്ള: കോൺഗ്രസ് പ്രതിഷേധിച്ചു
1583883
Thursday, August 14, 2025 7:11 AM IST
കൂരോപ്പട: രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിലും വോട്ടു കൊള്ളയിലും പ്രതിഷേധിച്ച് അയര്‍ക്കുന്നം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കുഞ്ഞ് പുതുശേരി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.കെ. രാജു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ടി.എസ്. ഉണ്ണികൃഷ്ണന് നായര്‍, ബിജു പറമ്പകത്ത്, ബിനു പാതയില്‍, ജിജി നാകമറ്റം, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്ധ്യാ സുരേഷ്, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോമി മേക്കാട്ട്, പെന്ഷന് അസോസിയേഷന് ബ്ലോക്ക് പ്രസിഡന്റ് എം.എസ്. വിജയന്, കെ.പി. മാത്യു, ജിജി മണര്‍കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.