വ്യാജ വോട്ടർലിസ്റ്റ്: ഐഎൻടിയുസി പ്രതിഷേധിച്ചു
1583882
Thursday, August 14, 2025 7:11 AM IST
കോട്ടയം: ബിജെപിക്കുവേണ്ടി വ്യാജ വോട്ടുകള്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നരേന്ദ്രമോദിയെ അധികാരത്തില്‍ എത്തിച്ച ഇലക്ഷന് കമ്മീഷനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീര്‍, ടി.സി. റോയി, ബൈജു പി. ജോര്‍ജ്, ബിന്റോ ജോസഫ്, സന്തോഷ് കുമാര്‍, റോയി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.