വിദ്യാർഥികൾ പെപ്പര്‍ സ്പ്രേയുമായി ഏറ്റുമുട്ടി: വിദ്യാർഥിനികളടക്കം രണ്ടു പേർക്കു പരിക്ക്
1583881
Thursday, August 14, 2025 7:11 AM IST
കോട്ടയം: നഗരത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പെപ്പര്‍ സ്പ്രേ ആക്രമണം. ഇന്നലെ വൈകുന്നേരം 4.30ഓടെ ബേക്കര്‍ ജംഗ്ഷനിലാണ് സംഭവം. ആക്രമണത്തില്‍ ബസ് കാത്തുനിന്ന രണ്ട് വിദ്യാര്‍ഥിനികളടക്കം നാല് പേര്‍ക്കു പരിക്കുണ്ട്. കാരാപ്പുഴയിലെ സ്കൂളിലെ രണ്ട് വിദ്യാര്‍ഥികളാണ് പെപ്പര്‍ സ്പ്രേയുമായി പരസ്പരം ഏറ്റുമുട്ടിയത്.
പ്രതിയായ വിദ്യാര്‍ഥിയുടെ സഹപാഠിക്കും ബസ് കാത്തുനിന്ന രണ്ട് വിദ്യാര്‍ഥിനികള്‍ക്കും മറ്റൊരു യാത്രക്കാരനുമാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ഉടന്‍ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പിന്നീട് തുടര്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം വെസ്റ്റ് പോലീസും സ്ഥലത്തെത്തി.