വീട്ടിൽ കുടുങ്ങിയ ആളെ രക്ഷിച്ചു
1583879
Thursday, August 14, 2025 7:11 AM IST
പാമ്പാടി: ഓർമശക്തി നഷ്ടപ്പെട്ട് വീടിനുള്ളിൽ കയറി കതകടച്ച മധ്യവയസ്കന് തുണയായി പാമ്പാടി പോലീസും ഫയർഫോഴ്സും. ഇന്നലെ ഉച്ചക്ക് 12.30ന് പാന്പാടി വെള്ളൂർ ഓന്തുരുട്ടി സ്വദേശിയെയാണ് പോലീസും ഫയർഫോഴ്സും സംയുക്തമായി രക്ഷപ്പെടുത്തിയത്.
പുറത്തെത്തിച്ച ബാബുവിനെ എസ്ഐ ഉദയകുമാറിന്റെ നേതൃത്തത്തിൽ, പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പാമ്പാടി ഫയർഫോഴ്സിലെ അസി. സ്റ്റേഷൻ ഓഫീസർ പി.വി. സന്തോഷിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.