കേന്ദ്ര ഇലക്ഷൻ കമ്മീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ്
1583878
Thursday, August 14, 2025 7:11 AM IST
അയ്മനം: ജനാധിപത്യ ഇലക്ഷൻ വ്യവസ്ഥയെ അട്ടിമറിക്കുന്ന മോദി സർക്കാരിന് കുടപിടിക്കുന്ന കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ നടപടികൾക്കെതിരേ കേന്ദ്ര ഇലക്ഷൻ കമ്മീഷന് കത്തയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. അയ്മനം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒളശ പോസ്റ്റ് ഓഫീസിന് മുന്നിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒളശ ആന്റണി, ബിജു ജേക്കബ്, ലിബിൻ ആന്റണി, കിരൺ പി. ബാബു എന്നിവർ നേതൃത്വം നൽകി.