എംഎസിടി കോടതി ക്യാമ്പ് ഏറ്റുമാനൂരിൽ
1583876
Thursday, August 14, 2025 7:11 AM IST
ഏറ്റുമാനൂർ: കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ കോടതിയുടെ ക്യാമ്പ് ഏറ്റുമാനൂരിൽ. ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10.15 ന് കുടുംബക്കോടതി ഹാളിൽ ജില്ലാ ജഡ്ജി പ്രസൂൺ മോഹൻ ഉദ്ഘാടനം നിർവഹിക്കും. ഏറ്റുമാനൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സിബി വെട്ടൂർ അധ്യക്ഷത വഹിക്കും.
കുടുംബക്കോടതി ജില്ലാ ജഡ്ജി കെ.എം. വാണി മുഖ്യപ്രഭാഷണം നടത്തും. എല്ലാ മാസത്തിലും രണ്ടാം വ്യാഴാഴ്ചയാണ് ഏറ്റുമാനൂരിൽ ക്യാമ്പ് നടക്കുന്നത്. ഏറ്റുമാനൂരിലെ നിർദിഷ്ട കോടതി സമുച്ചയം പൂർത്തിയാകുമ്പോൾ എംഎസിടി ക്യാമ്പ് എല്ലാ ദിവസവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.