കടപ്ലാമറ്റം കളിക്കളം നിര്‍മാണോദ്ഘാടനം ഇന്ന്
1583670
Wednesday, August 13, 2025 11:15 PM IST
കടപ്ലാമറ്റം: ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയിലുള്‍പ്പെടുത്തി കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടപ്ലാമറ്റത്ത് അനുവദിച്ച കളിക്കളത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും.
കാഞ്ഞിരപ്പാറ ഭാഗത്ത് പഞ്ചായത്ത് വിട്ടുനല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. കായികക്ഷേമവകുപ്പ് അനുവദിച്ച 50 ലക്ഷം രൂപയും എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും ഇതിനായി വിനിയോഗിക്കും.
ചടങ്ങില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു, ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്മോള്‍ റോബര്‍ട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജീന സിറിയക്, സിന്‍സി മാത്യു, കടപ്ലാമറ്റം സെന്റ് മേരീസ് ഫെറോന പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാല് എന്നിവര്‍ പങ്കെടുക്കും.