നവീകരിച്ച ഓഡിറ്റോറിയം വെഞ്ചരിപ്പ് നാളെ
1583669
Wednesday, August 13, 2025 11:15 PM IST
ചേര്‍പ്പുങ്കല്‍: മാര്‍ സ്ലീവാ ഫൊറോന പള്ളിയുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് നാളെ വൈകുന്നേരം 5.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. 700 പേര്‍ക്ക് ഇരിക്കാവുന്ന മെയിന്‍ ഓഡിറ്റോറിയവും 200 പേര്‍ക്ക് ഇരിക്കാവുന്ന രണ്ടു ചെറിയ ഓഡിറ്റോറിയങ്ങളുമാണ് നവീകരിച്ച് എയര്‍ കണ്ടീഷന്‍ ഓഡിറ്റോറിയമായി മാറ്റിയത്. മുപ്പതില്പരം ശുചിമുറികളും പുതിയതായി ക്രമീകരിച്ചു. വികാരി ഫാ. മാത്യു തെക്കേലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുമാസമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഓഡിറ്റോറിയം നവീകരണം യാഥാര്‍ഥ്യമാക്കിയത്.