ചേതന്‍ കുമാര്‍ മീണ ജില്ലാ കളക്ടറായി ചുമതലയേറ്റു
1583668
Wednesday, August 13, 2025 11:15 PM IST
കോട്ടയം: ജില്ലയുടെ 50-ാമത് കളക്ടറായി ചേതന്‍ കുമാര്‍ മീണ ചുമതലയേറ്റു. ഇന്നലെ രാവിലെ 10.30 ന് കളക്ടറേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ചുമതല കൈമാറി. കളക്ടറേറ്റ് അങ്കണത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പുതിയ കളക്ടറെ സ്വീകരിച്ചു. 2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതന്‍ കുമാര്‍ മീണ. ഭാര്യ: ഡോ. ശാലിനി മീണ. അച്ഛന്: പരേതനായ ഗിരിരാജ് മീണ, അമ്മ: കൗസല്യ ദേവി.
പാലക്കാട് അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു തുടക്കം. തിരുവല്ല സബ് കളക്ടര്‍, നെടുമങ്ങാട് സബ് കളക്ടര്‍, എറണാകുളം ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി കേരള ഹൗസ് അഡീഷണല്‍ റെസിഡന്റ് കമ്മീഷണറായിരിക്കേയാണ് ജില്ലാ കളക്ടറായി നിയമനം.