ബോര്‍ഡ് മോഷ്ടാവിനെ കാമറയില്‍ കുടുക്കി മദ്യവിരുദ്ധസമിതി
1583663
Wednesday, August 13, 2025 11:15 PM IST
പാലാ: ബോര്‍ഡ് സ്ഥിരമായി മോഷ്ടിച്ചിരുന്നയാള്‍ കാമറയില്‍ കുടുങ്ങി. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രൂപതാകാര്യാലയത്തിന്റെ ബോര്‍ഡാണ് സ്ഥിരമായി മോഷണം പോയിരുന്നത്. കൂടാതെ അപകീര്‍ത്തിപരമായ പോസ്റ്ററുകള്‍ സമീപത്ത് തുടരെ പതിപ്പിച്ച് കന്യാസ്ത്രീമാർക്കും വൈദികര്‍ക്കുമെതിരേ ആക്ഷേപം നടത്തുകയും ചെയ്തിരുന്നു.
ഇതിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി പാലാ ഡിവൈഎസ്പിക്കു പരാതി നല്‍കിയിരുന്നു. ഈ വിഷയം അന്വേഷണത്തിലിരിക്കുമ്പോഴാണ് ഓഫീസിന്റെ ഭിത്തിയിലെ ബോര്‍ഡുമായി ഇയാള്‍ മുങ്ങുന്നത്. ഇയാൾക്കെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് രൂപത ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും സംസ്ഥാന ജനറല്‍ സെക്രട്ടറിയും രൂപത പ്രസിഡന്റുമായ പ്രസാദ് കുരുവിളയും ആവശ്യപ്പെട്ടു.
ബോര്‍ഡ് മോഷണം ചൂണ്ടിക്കാട്ടിയും കാമറയില്‍ പതിഞ്ഞ ചിത്രം ഉള്‍പ്പെടുത്തിയും രണ്ടാമതൊരു പരാതി കൂടി പാലാ എസ്എച്ച്ഒയ്ക്കു സമിതി കൈമാറിയിട്ടുണ്ട്.