അനുഗ്രഹഭവൻ വാർഷികവും 23-ാമത് വീടിന്റെ താക്കോൽദാനവും 16ന്
1583662
Wednesday, August 13, 2025 11:15 PM IST
കുറവിലങ്ങാട്: അശരണരുടെ ആശ്രയമായ അനുഗ്രഹഭവന്റെ മൂന്നാമത് വാർഷികാഘോഷങ്ങൾ 16നു നടക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് അനുഗ്രഹ ട്രസ്റ്റ് നിർമിച്ചുനൽകുന്ന 23-ാമത് വീടിന്റെ താക്കോൽദാനവും നടത്തും.
16ന് ഉച്ചകഴിഞ്ഞ് രണ്ടിന് ദിവ്യകാരുണ്യ ആരാധനയും 3.30ന് ജപമാലയും. 4.30ന് ഫാ. പോൾ വടക്കേമുറി വിശുദ്ധ കുർബാന അർപ്പിക്കും. 5.15ന് സമ്മേളനം ഗ്രേറ്റ്ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. പാലാ രൂപത വികാരി ജനറാളും അനുഗ്രഹ രക്ഷാധികാരിയുമായ മോൺ. ജോസഫ് മലേപറമ്പിൽ അധ്യക്ഷത വഹിക്കും. വീടിന്റെ താക്കോൽദാനം മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടനകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി നിർവഹിക്കും.
ഫാ. തോമസ് പുതുശേരി, ഫാ. ടിജോ ചക്കാലയ്ക്കൽ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, ഡോ. ബിജു ജോൺ മൂവാങ്കൽ, ബോബി ചെറുനിലം, ബിജു പുഞ്ചായിൽ, ലിജോ ജോർജ് മുക്കത്ത്, ഡോ. ജോണി വി. തോമസ് വഴുതനപ്പള്ളിൽ എന്നിവർ പ്രസംഗിക്കും. അനുഗ്രഹഭവൻ മക്കളുടെയും ശുശ്രൂഷകരുടെയും കലാവിരുന്നും നടക്കും.