സ്വയംഭരണപദവി ലഭിച്ച ദേവമാതാ കോളജിന് ആശംസകളുമായി കേന്ദ്രമന്ത്രി
1583660
Wednesday, August 13, 2025 11:15 PM IST
കുറവിലങ്ങാട്: യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ സ്വയംഭരണപദവി ലഭിച്ച ദേവമാതാ കോളജിന് ആശംസകളറിയിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യനെത്തി. കോളജിനെ പ്രത്യേകം അഭിനന്ദിച്ച മന്ത്രി ഉന്നതവിദ്യാഭ്യാസരംഗത്ത് കൂടുതൽ ശോഭിക്കാൻ പുതിയ പദവി വഴിതുറക്കെട്ടയെന്ന് ആശംസിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. ആന്റണി വാഴക്കാലാ എന്നിവർ ചേർന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.
കോളജിന്റെ പുതിയ സ്ഥാനലബ്ധിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ അഭിനന്ദിച്ചതായി കോളജ് അധികൃതർ അറിയിച്ചു. അടുത്ത അധ്യയനവർഷം മുതലാണ് സ്വയംഭരണപദവിയിലുള്ള കോഴ്സുകളിൽ പ്രവേശനവും തുടർനടപടികളും ആരംഭിക്കുന്നത്.