സെന്റ് ഡൊമിനിക്സ് കോളജിൽ ബൗദ്ധിക സ്വത്തവകാശ സെല്‍
1583657
Wednesday, August 13, 2025 11:15 PM IST
കാഞ്ഞിരപ്പള്ളി: കോളജ് വിദ്യാര്‍ഥികളിലും അധ്യാപകരിലും പൊതുജനങ്ങള്‍ക്കും ബൗദ്ധിക സ്വത്തവകാശ അവബോധം വളര്‍ത്തുന്നതിനായി കെഎസ്സിഎസ്ടിഇയുടെ സഹകരണത്തോടെ ബൗദ്ധിക സ്വത്തവകാശ സെല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കെഎസ്സിഎസ്ടിഇ ഐപിആര്ഐസികെ നോഡല്‍ ഓഫീസര്‍ ഡോ. ബിനുജ തോമസ് ഉദ്ഘാടനം ചെയ്തു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന്റെ പ്രാധാന്യം, പേറ്റന്റ്, കോപ്പിറൈറ്റ്, ട്രേഡ് മാര്‍ക്ക് എന്നീ വിഷയങ്ങളില്‍ ക്ലാസുകളും നൽകി.
വര്‍ക്ക്ഷോപ്പുകള്‍, പരിശീലന ക്ലാസുകള്‍, അവബോധ കാമ്പയിനുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് പേറ്റന്റ്, കോപ്പിറൈറ്റ്, ട്രേഡ് മാര്‍ക്ക് എന്നിവ നേടിയെടുക്കുന്നതിനു വേണ്ട മാര്‍ഗ നിര്‍ദേശവും സഹായവും നൽകുകയാണ് സെല്ലിന്റെ ഉദ്ദേശ്യം.
ഉദ്ഘാടന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ് അധ്യക്ഷത വഹിച്ചു. സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജെസ്ബി ജോര്‍ജ്, കോളജ് ബര്‍സാര്‍ റവ.ഡോ. മനോജ് പാലക്കുടി എന്നിവര്‍ പ്രസംഗിച്ചു.