ദളിത് ക്രൈസ്തവസമൂഹത്തിന് ഐക്യദാര്‍ഢ്യം; സമ്മേളനം 16ന്
1583514
Wednesday, August 13, 2025 6:45 AM IST
ചങ്ങനാശേരി: ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ദളിത് ക്രൈസ്തവ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് 16ന് ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം ഗാന്ധി സ്ക്വയറിനു സമീപം "നീതിനിഷേധത്തിന്റെ 75 സംവത്സരങ്ങള്‍' എന്ന പേരില്‍ നീതിഞായര്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും.
അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍, കത്തോലിക്ക കോണ്‍ഗ്രസ്, യുവദീപ്തി-എസ്എംവൈഎം, മാതൃ-പിതൃ വേദി, കെഎല്‍എം, കെസിഎസ്എല്‍, ഡിസിഎംഎസ് തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതിരൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. വിജയപുരം രൂപത സഹായമെത്രാന്‍ റവ.ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍ മുഖ്യസന്ദേശം നല്‍കും.
കോട്ടയം മേഖലയിലെ വിവിധ ഫൊറോന വികാരിമാര്‍, സംഘടനകളുടെ ഡയറക്ടര്‍മാര്‍, അതിരൂപത ഭാരവാഹികള്‍ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പ്രസംഗിക്കും.