ഓണ്‍ലൈന്‍ മദ്യവ്യാപാരത്തെ എതിര്‍ക്കും: കെസിബിസി മദ്യവിരുദ്ധ സമിതി
1583513
Wednesday, August 13, 2025 6:45 AM IST
ചങ്ങനാശേരി: നാട്ടില്‍ മുട്ടിനുമുട്ടിന് ബാര്‍ ഹോട്ടലുകള്‍ തുറന്നും ബിവറേജ് ഔട്ട്ലെറ്റുകൾ ആധുനികവത്കരിച്ചും നാടിനെ മദ്യത്തില്‍ മുക്കിക്കൊണ്ടിരിക്കെ മദ്യവിതരണത്തിന് പുത്തന്‍വിപണി തുറന്ന് വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും യഥേഷ്ടം ലഹരി നല്കി ജനതയെ നശിപ്പിക്കാനാണ് ബിവറേജസ് കോര്പറേഷന് ശ്രമിക്കുന്നതെന്ന് കെസിബിസി അതിരൂപത മദ്യവിരുദ്ധ സമിതി. ഇത് അനുവദിക്കില്ലെന്നു സമിതി ഭാരവാഹികള്‍ പറഞ്ഞു.
പ്രസിഡന്റ് ജെ.ടി. റാംസെയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഡയറക്ടര്‍ ഫാ. ജീന്‍സ് ചോരേട്ട് ചാമക്കാല ഉദ്ഘാടനം ചെയ്തു. റീജണല്‍ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍, ടി.എം. മാത്യു, കെ.പി. മാത്യു, ബേബിച്ചന് പുത്തന്‍പറമ്പില്‍, ജോസി കല്ലുകുളം, പാപ്പച്ചന് നേര്യംപറമ്പില്‍, ഷാജി വാഴേപ്പറമ്പില്‍, ബിജു കൊച്ചുപുരയ്ക്കല്‍, ബേബിച്ചന് തടത്തില്‍, ജോണ്സണ് കൊച്ചുതറ എന്നിവര്‍ പ്രസംഗിച്ചു.