കുട്ടികള്‍ക്ക് 15ന് ചിത്രരചനാ മത്സരം
1583512
Wednesday, August 13, 2025 6:45 AM IST
ചങ്ങനാശേരി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സര്‍ഗക്ഷേത്ര 89.6 എഫ്എമ്മിന്റെയും ലുലു മാളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. 15ന് വൈകുന്നേരം നാലിന് കോട്ടയം ലുലു മാളിലാണ് മത്സരം. ഏഴു വയസുമുതല്‍ 10 വയസുവരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
രണ്ടു മണിക്കൂറാണ് മത്സരത്തിന്റെ സമയം. ചിത്രരചനയ്ക്കുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. പെയിന്റിംഗ് ആവശ്യമായ ക്രയോണ്‍സ്, വാട്ടര്‍ കളര്‍, ഓയില്‍ പേസ്റ്റല്‍, പാലറ്റുകള്, ബ്രഷുകള്‍ എന്നിവ കുട്ടികള്‍ കൊണ്ടുവരേണ്ടതാണ്. മത്സരത്തിന്റെ ആരംഭത്തില്‍ മത്സരവിഷയം നല്‍കുന്നതാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം സമ്മാനം 5000, രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം 2000 എന്നിങ്ങനെയാണ് സമ്മാനത്തുക.
മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിക്കും. രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതിനും തിരിച്ചറിയലിനുംവേണ്ടി കുട്ടികളുടെ സ്കൂള്‍ ഐഡി കാര്‍ഡ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9188354896 എന്ന നമ്പറില്‍ ബന്ധപ്പെടുക.