ജീവന് നശിപ്പിക്കുന്ന എല്ലാ തിന്മകളും അവസാനിപ്പിക്കണം: കൃപ പ്രോ-ലൈഫേഴ്സ്
1583511
Wednesday, August 13, 2025 6:45 AM IST
ചങ്ങനാശേരി: ദൈവദാനമായ ജീവനെ നശിപ്പിക്കുന്ന എല്ലാ തിന്മകളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൃപ പ്രോ-ലൈഫേഴ്സിന്റെ ആഭിമുഖ്യത്തില്‍ തൃക്കൊടിത്താനം കുന്നുംപുറം ജംഗ്ഷനില്‍ ബോധവത്കരണവും പ്രാര്‍ഥനയും നടത്തി. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, കൃപ പ്രോലൈഫേഴ്സ് ആത്മീയ ഡയറക്ടര്‍ ഫാ. ളൂയിസ് വെള്ളാനിക്കല്‍ എന്നിവര്‍ നയിച്ചു.
വിദേശ രാജ്യങ്ങളിലെ കുടുംബങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുമ്പോള് അവര്‍ക്കു പാരിതോഷികം നല്കയാണ്. ഇന്ത്യയില്‍ അതു പാടില്ലെന്ന് പറയുന്നത് രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സിബിച്ചന് ഉപ്പുകുന്നല്, ജെസി ജേക്കബ്, ആനിയമ്മ ഡോമിനിക്, ജോഷി കൊല്ലാപുരം, ജോയ് ചിറ്റേട്ട്, ലില്ലിക്കുട്ടി ആയലൂര് എന്നിവര്‍ പ്രസംഗിച്ചു.