പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം: പെന്‍ഷനേഴ്സ് യൂണിയന്
1583510
Wednesday, August 13, 2025 6:45 AM IST
മാടപ്പള്ളി: സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍വീസ് പെന്‍ഷന്‍കാരുടെയും പന്ത്രണ്ടാം ശമ്പള-പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് പെന്‍ഷനേഴ്സ് യൂണിയന് മാടപ്പള്ളി ബ്ലോക്ക് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷനേഴ്സ് യൂണിയന് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി തെങ്ങണ ജംഗ്ഷനു സമീപം നടത്തിയ ധര്‍ണ ജില്ലാ കമ്മിറ്റി അംഗം ജോണിക്കുട്ടി സ്കറിയ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി.എസ്. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ബി. സോമശേഖരപിള്ള, ബ്ലോക്ക് സെക്രട്ടറി വി.ആര്. വിജയകുമാര്‍, പി.എസ്. സദാശിവന്‍പിള്ള, ടി.വി. സരസ്വതി, എം.എ. ദേവസ്യ, പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.