തിരുനാൾ കൊടിയേറ്റ് നാളെ
1583506
Wednesday, August 13, 2025 6:45 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന തലപ്പാറ സെന്റ് മേരീസ് കപ്പേളയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ 14,15 തീയതികളിൽ ആഘോഷിക്കും.
നാളെ വൈകുന്നേരം അഞ്ചിന് തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിലിന്റെ കാർമികത്വത്തിൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന. ഫാ. ജോൺ പോൾ പുലിക്കോട്ടിൽ കാർമികത്വം വഹിക്കും.
15ന് വൈകുനേരം അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം - ഫാ. ഫ്രെഡ്ഡി കോട്ടൂർ, തിരുനാൾ പ്രദക്ഷിണം സഹവികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന് നേർച്ച വിതരണം.തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസുദേന്തി സണ്ണിജോസഫ് കൊപ്പറമ്പിൽ, ജനറൽ കൺവീനർ ബേബി പോളച്ചിറ എന്നിവർ അറിയിച്ചു.