പ്രതിഷേധപ്രകടനം നടത്തി
1583505
Wednesday, August 13, 2025 6:45 AM IST
വൈക്കം: വോട്ടേഴ്സ് ലിസ്റ്റിൽ തിരിമറി നടത്തിയ സംഭവത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ രാഹുൽ ഗാന്ധി എംപിയെയും ഇന്ത്യാ മുന്നണി നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
വൈക്കം ടൗണിൽ നടന്ന പ്രകടനവും പൊതുസമ്മേളനവും ഡിസിസി അംഗം അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ ബി. അനിൽകുമാർ, അഡ്വ.എ. സനീഷ്കുമാർ, ജയ്ജോൺ, നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.